Skip to main content

'നാടകോത്സവം' സംഘടിപ്പിക്കുന്നു

 

ക്യാംപസ് തീയേറ്ററിനെ സജീവമാക്കുന്നതിന്റെ ഭാഗമായി വഴുതക്കാട് ഗവ. വനിതാ കോളേജിലെ മലയാള വിഭാഗം, പി.ടി.എ യുടെ ധനസഹായത്തോടെ, ഇന്ന് (ഫെബ്രുവരി 21) രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ 'അനുകൃതി 2018' കലാലയ നാടകോത്സവം സംഘടിപ്പിക്കുന്നു.  വിവിധ വകുപ്പുകളിലെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച നാടകത്തിന് 2500 രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കും.  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.  

പി.എന്‍.എക്‌സ്.641/18

date