Skip to main content

കിറ്റി ഷോ: വൈദഗ്ധ്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായി കിറ്റി ഷോ അവതരിപ്പിക്കാന്‍ വൈദഗ്ധ്യവും മുന്‍പരിചയവുമുള്ള വ്യക്തികളില്‍  നിന്ന് അപേക്ഷ ക്ഷണിച്ചു.

ചരിത്ര/സ്വകാര്യ രേഖകളുടെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനും, പുതുതലമുറയില്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനും ആകര്‍ഷകമായ രീതിയിലാണ് കിറ്റിഷോ അവതരിപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26. വിലാസം: ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നാളന്ദ, തിരുവനന്തപുരം-3. ഫോണ്‍: 0471 2311547.

പി.എന്‍.എക്‌സ്.648/18

date