Skip to main content

ഡി.റ്റി.പി.സി ചിത്രരചനാ മത്സരം: സമ്മാനദാനം എട്ടിന് കല്പാത്തിയില്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 'പര്യടന്‍ പര്‍വ്' ന്റെ ഭാഗമായി ഒക്ടോബര്‍ 19-ന് ഹയര്‍ സെക്കന്‍ഡറി , വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച  ജലച്ചായ ചിത്രരചനാ മത്സരത്തില്‍ മുണ്ടൂര്‍  എച്ച്.എസ്സ്.എസ്സിലെ കെ.എസ്.അനാമിക ഒന്നാം സ്ഥാനവും ആലത്തൂര്‍ ബി.എസ്സ്.എസ്സ്.ജി.എച്ച്.എസ്സ്.എസ്.ലെ അഫ്സല്‍.എ.സലിം രണ്ടാം സ്ഥാനവും പാലക്കാട്   പി.എം.ജി.എച്ച്.എസ്സ്.എസ്.ലെ വി.സാന്ദ്ര മൂന്നാം സ്ഥാനവും നേടി.

 കോളെജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഗവ. വിക്ടോറിയ കോളെജിലെ അയന.കെ.കെ. ഒന്നാം സ്ഥാനവും ഐശ്വര്യ.എസ്സ്.മോനോന്‍ രണ്ടാം സ്ഥാനവും, കെ.കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള കാഷ് അവാഡുകള്‍ നവംബര്‍ എട്ടിന് വൈകീട്ട് ആറിന് നടക്കുന്ന കല്‍പ്പാത്തി സംഗീതോത്സവത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ വിതരണം ചെയ്യും.

വിജയികള്‍ കൃത്യ സമയത്ത് സംഗീതോത്സവ വേദിയില്‍ എത്തണമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു. 
 

date