Skip to main content

എം.ബി.എ  ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

 

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) 2018 - 2020  വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ  പ്രോഗ്രാമിലേയ്ക്കുള്ള  അഡ്മിഷന്റെ ഭാഗമായി ഫെബ്രുവരി 24ന് രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാര്‍ക്ക്്,  എസ്.ഇ.ബി.സി/ഒ.ബി.സി ക്ക് 48 ശതമാനം മാര്‍ക്ക്), അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ ക്യാറ്റ് സ്‌കോര്‍ ഉള്ളവരും  രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനിരിക്കുന്നവര്‍ക്കും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.   വിലാസം - ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ,  ആലപ്പുഴ - 688 003, ഫോണ്‍. 0477 2267602, 9995092285,www.imtpunnapra.org.

date