Skip to main content

ആധാര്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണം

 

കോട്ടയം ഡിഫന്‍സ് പെന്‍ഷന്‍ ആഫീസില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഡിഫന്‍സ് പെന്‍ഷനേഴ്‌സ്/സിവിലിയന്‍ പെന്‍ഷനേഴ്‌സ് എന്നിവര്‍ പാന്‍ നമ്പര്‍/ ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി എത്രയും വേഗം ഹാജരാക്കണമെന്ന് ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ (ഡിപിഡിഒ)  അറിയിച്ചു. പാന്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്ത ഇന്‍കംടാക്‌സ് പരിധിയില്‍ വരുന്ന പെന്‍ഷന്‍കാരില്‍ നിന്ന് കൂടിയ നിരക്കില്‍ ടാക്‌സ് ഈടാക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും ഡിപിഡിഒ അറിയിച്ചു.                                                       (കെ.ഐ.ഒ.പി.ആര്‍-375/18)  

date