Skip to main content

ഹജ്ജ് പഠന ക്ലാസ്സ്

 

        ഹജ്ജ് ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലയില്‍ അഞ്ച് ഇടങ്ങളില്‍ നടക്കും. മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ഹാജിമാരെ തിരിച്ചാണ് ക്‌ളാസുകള്‍ നടത്തുക.  ഒന്നാം ഘട്ടത്തില്‍ വിവിധ മണ്ഡലങ്ങള്‍ ഒന്നിച്ചായിരിക്കും ക്ലാസ്സുകള്‍ നടത്തുക. രണ്ടും മൂന്നും ഘട്ടങ്ങലില്‍ ഓരോ മണ്ഡലത്തിലും പ്രത്യേകം ക്ലാസുകള്‍ നടത്തും. ഒന്നാം ഘട്ട ക്ലാസില്‍ ട്രെയിനിങ്, ആരോഗ്യം, പണമടയ്ക്കല്‍ തുടങ്ങി പ്രാഥമിക കാര്യങ്ങളെ കുറിച്ചു വിവരിക്കും. ഹാജിമാര്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ക്ലാസുകളില്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി അറിയിച്ചു.

 

date