Skip to main content

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറത്തിന്റെ മാതൃക തുടങ്ങിയ വിവരങ്ങള്‍ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നിവയില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം വകുപ്പുമേധാവി നല്‍കിയ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അപേക്ഷ മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001 എന്ന വിലാസത്തില്‍ അയയ്ക്കണം.  അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് Application for the Post of Administrative Member in Kerala Administrative Tribunal  എന്ന് എഴുതണം.

പി.എന്‍.എക്‌സ്.679/18

date