Skip to main content

സഹകരണ വാരാഘോഷം : സംസ്ഥാനതല പ്രസംഗ മത്സരം 13 ന്

സഹകരണ വാരാഘോഷം : സംസ്ഥാനതല പ്രസംഗ മത്സരം 13 ന് d

അറുപത്തി നാലാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്‍ സ്‌കൂള്‍, കോളേജ്, സഹകരണ പരിശീലന കേന്ദ്രം / കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രസംഗ മത്സരം നവംബര്‍ 13 ന് രാവിലെ 10 മണിക്ക് കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തെ ഇ.എം.എസ് മെമ്മോറിയല്‍ സഹകരണ പരിശീലന കോളേജ് ആഡിറ്റോറിയത്തില്‍ നടക്കും. ജില്ലാതല പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ സാക്ഷ്യപത്രം സഹിതം എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ - സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.4763/17

date