Skip to main content

ഭരണഭാഷാ വാരാചരണം സമാപനം ഇന്ന് (നവംബര്‍ 8)

കാക്കനാട്: ഭരണഭാഷാ വാരാചരണങ്ങളുടെ സമാപനം ഇന്ന് 9 നവംബര്‍8) ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിക്കും. എഡിഎം എം.കെ. കബീര്‍, ആകാശവാണി ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍, ആകാശവാണി ചീഫ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭരണഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലും പ്രശ്‌നോത്തരിയിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനവും സമാപനച്ചടങ്ങില്‍ നടക്കും.

date