Skip to main content

ജില്ലാ തല ശുചിത്വ ക്വിസ് മത്സര വിജയികള്‍

 

    ഹരിത കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ മിഷന്‍ പുറത്തിറക്കിയ വേസ്റ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി ജില്ലാതല ക്വസ് മത്സരം നടത്തി.  വ്യക്തിഗത ജില്ലാ തല മത്സരത്തില്‍ ജാമിയ ഇസ്ലാമിയ എച്ച്.എസ്.എസ്. തൃക്കലങ്ങോടിലെ കെ. ദിയാന ഒന്നാംസ്ഥാനവും (ബയോഗ്യാസ് പ്ലാന്റ്) അങ്ങാടിപ്പുറം തരകന്‍  എച്ച്.എസ്.എസിലെ നിരഞ്ജന്‍ എസ് പ്രസാദ് രണ്ടാം സ്ഥാനവും (കമ്പോസ്റ്റ് യൂനിറ്റ്) നേടി.  സ്‌കൂള്‍ തല വിജയികള്‍ക്കുള്ള സമ്മാന ദാനവും (1000/ രൂപ, 750/ രൂപയും സര്‍ട്ടിഫിക്കറ്റും യഥാക്രമം  ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്ക്) പങ്കെടുത്തവര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി.കെ. അജീഷ്, ജില്ലാ ശുചിത്വ മിഷന്‍ അസി. കോ- ഓര്‍ഡിനേറ്റര്‍  കമരുദീന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, ഡി.ഡി.ഇ.  വത്സല, ജില്ലാ  പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഹരിത കേരളം മിഷന്‍  ജില്ലാ  കോ- ഓര്‍ഡിനേറ്റര്‍ രാജു. പി,  ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍  ജ്യോതിഷ്. ഒ, ടെക്‌നിക്കല്‍ കന്‍സല്‍ട്ടന്റ് വിനീത്. കെ, ഡി.ഇ.ഒ. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

date