Skip to main content

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം: മുക്കോലയ്ക്കല്‍ സെന്റ് തോമസ്  എച്ച്.എസ്.എസ് ഒന്നാമത്

 

ലോകജലദിനാഘോഷങ്ങളുടെ ഭാഗമായി ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ മുക്കോലയ്ക്കല്‍ സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാമതെത്തി.  ട്രാന്‍സ്ലേഷന്‍ റിസേര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ഗവ. കോളേജ് എന്‍ജിനീയറിംഗ് ബാര്‍ട്ടണ്‍ ഹില്‍, ഫെഡറേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി (ഇ.എഫ്.കെ. ഡബ്ല്യൂ.എ) ഐ.ഐ.ടി മദ്രാസ് എന്നിവര്‍ സംയുക്തമായാണ് മത്സരം നടത്തിയത്.  ആറ് സ്‌കൂളുകളില്‍ നിന്നുളള (ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍) ടീമുകള്‍ പങ്കെടുത്തു.  തിരുവനന്തപുരത്തെ ജലസ്രോതസുകളായിരുന്നു വിഷയം.  ഹൃദയ ആര്‍. കൃഷ്ണനും ഹൃദയേഷ് ആര്‍. കൃഷ്ണനുമാണ് സെന്റ് തോമസ് സ്‌കൂളിനെ പ്രതിനിധീകരിച്ചത്.  സര്‍വോദയ വിദ്യാലയം രണ്ടും, ലയോള സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.  ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജശ്രീ എം.എസ് സംസാരിച്ചു.

പി.എന്‍.എക്‌സ്.697/18

date