Skip to main content

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

     പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ ഫെഡ് ജില്ലാ കമ്മിറ്റികളുടെ ഈ വര്‍ഷത്തെ  സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് പ്രഖ്യാപിച്ചു.പി.എന്‍.പണിക്കര്‍ അവാര്‍ഡ്: ഡോ: ജമാല്‍ അഹമ്മദ് (നീലേശ്വരം), മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് :പി.എ.തോമസ്, കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ്: കെ.വി.സായി ദാസ് നീലേശ്വരം, അഡ്വ: കെ.പുരുഷോത്തമന്‍ അവാര്‍ഡ്: അഡ്വ.പി.പി.ശ്യാമള ദേവി, സുശീലഗോപാലന്‍ അവാര്‍ഡ്: പി.വി.തമ്പായി ബിരിക്കുളം എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. 
    മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി  ഹാളില്‍ നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ദിനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ അവാര്‍ഡ് വിതരണം ചെയ്യും.കെ.പി.കുഞ്ഞിക്കണ്ണന്‍, പ്രൊഫ: കെ.പി.ജയരാജന്‍, കെ.വി.രാഘവന്‍,സി.കെ.ഭാസ്‌ക്കരന്‍, ഇ. രാഘവന്‍, കാവുങ്കല്‍ നാരായണന്‍, സി.സുകുമാരന്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
 

date