Skip to main content

വനിത-ശിശു വികസന വകുപ്പ്: പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

വനിത-ശിശു വികസന വകുപ്പില്‍ പ്രോഗ്രാം ഓഫീസര്‍, വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, കെയര്‍ ടേക്കര്‍ തസ്തികയിലെ സ്ഥിരം ജീവനക്കാരില്‍ നിന്ന് 2018 ലെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 28 നകം മേലധികാരിയുടെ ശുപാര്‍ശയോടെ രണ്ടു പകര്‍പ്പുകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലാ ഓഫീസര്‍ അപേക്ഷയുടെ ഓരോ പകര്‍പ്പ് കാറ്റഗറി തിരിച്ച് വിവരം രേഖപ്പെടുത്തി മാര്‍ച്ച് 10 നകം വനിത ശിശു വികസന ഡയറക്‌ട്രേറ്റില്‍ നല്‍കണം. അപേക്ഷയുടെ സോഫ്റ്റ് കോപ്പി wcdestablishment2017@gmail.com ല്‍ മെയില്‍ ചെയ്യണം.

പി.എന്‍.എക്‌സ്.729/18

date