Skip to main content

വനിതാ കമ്മീഷന്റെ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് തെളളകത്ത്

 

സംസ്ഥാന വനിത കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് മാര്‍ച്ച് 17,18 തീയതികളില്‍ തെളളകത്ത് ആമോസ് സെന്ററില്‍ നടക്കും. നിയമപരവും ആരോഗ്യപരവും സൈബര്‍ സംബന്ധവുമായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. വിവാഹമോചനങ്ങളും വിവാഹേതര ബന്ധങ്ങളും സംബന്ധിച്ച പരാതികള്‍ കമ്മീഷനു മുന്നിലെത്തുന്ന സാഹചര്യത്തില്‍ വിവാഹിതരായവര്‍ക്കു വേണ്ടിയും ഒരു കൗണ്‍സിലിംഗ് പ്രോഗ്രാം, ലീഗല്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ ആസൂത്രണം ചെയ്തു വരുന്നതായി ഇ.എം രാധ പറഞ്ഞു. 

കമ്മീഷന്‍ അദാലത്തില്‍  76 പരാതികള്‍ പരിഗണിച്ചു. 28 പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. 18 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. വനിത സെല്ലിലേക്ക് 6 പരാതികള്‍ കൈമാറിയപ്പോള്‍ 3 പരാതികള്‍ കൗണ്‍സിലിംഗിന് അയച്ചു. 21 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ സി എ ജോസ്, സേതുലക്ഷ്മി, മീരാ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പരാതികള്‍ പരിഗണിച്ചത്. അടുത്ത അദാലത്ത് മാര്‍ച്ച് 21ന് നടക്കും.

                                                    (കെ.ഐ.ഒ.പി.ആര്‍-418/18)

date