Skip to main content

ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും

.

അട്ടപ്പാടിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിക്കാനിടയായതുമായി ബന്ധപ്പെട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായും സംഘവും ഇന്ന് (ഫെബ്രുവരി  27-ന്) അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ ഒന്‍പതിനാണ് കമ്മീഷന്‍ അട്ടപ്പാടിയിലെത്തുക. കമ്മീഷന്‍ അംഗം ഹര്‍ഷദ്ബായ് വാസവ, എന്‍.സി.എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആര്‍.എസ് മിശ്ര തുടങ്ങിയവര്‍ ചെയര്‍മാനെ  അനുഗമിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുളള സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങള്‍, വിഭാഗത്തിനെതിരെയുളള അതിക്രമങ്ങള്‍ തടയാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികള്‍ തുടങ്ങിയവ കമ്മീഷന്‍ പരിശോധിക്കും. 

date