Skip to main content

 ഉപതെരെഞ്ഞടുപ്പ് :  ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം 

 

 കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മപ്പാട്ടുകര വെസ്റ്റില്‍ ഫെബ്രുവരി 28-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍  സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്തു വരാനുളള അനുമതി നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date