Skip to main content

ബോധവത്കരണ സെമിനാര്‍ നടത്തി

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് നിയമ പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഐഎംഎ ഹാളില്‍ നടക്കുന്ന ത്രിദിന സെമിനാര്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശിവന്യ അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനാണ് ഉദ്യോഗസ്ഥതലത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചിട്ടുളളത്. ചില്ല അനില്‍ സെമിനാറില്‍ ക്ലാസ് നയിച്ചു. അദ്ധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സെമിനാറില്‍ പങ്കെടുത്തത്. 

                                                    (കെ.ഐ.ഒ.പി.ആര്‍-426/18)

date