Skip to main content

ലഹരി വിരുദ്ധ റാലിയും സെമിനാറും നടന്നു

കുമരപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എ.എസ്.പി.ജി.പൂങ്കുഴലി നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന യോഗത്തില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ റ്റി.എസ്.മീനാക്ഷി അധ്യക്ഷയായി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്.മണി, പി.റ്റി.എ. പ്രസിഡന്റ് സുനില്‍കുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബി.പ്രദീപ്കുമാര്‍ , ഭാസ്‌കരന്‍മാഷ്, സ്‌കൂള്‍ ചെയര്‍മാന്‍ എസ്.ശരത് , സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാപ്റ്റന്‍ ആന്‍സി ദീപ എന്നിര്‍ പങ്കെടുത്തു.

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ കല്പാത്തി ഗ്രാമം, രഥോത്സവ വീഥി , അംബികാപുരം ജങ്ഷന്‍ എന്നിവിടങ്ങളിലൂടെ ലഹരി വിരുദ്ധറാലിയും ലഹരി വിരുദ്ധ  ഗാനാലാപനവും ബോധവത്കരണവും നടത്തി. 
 

date