Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ : ബി.പി.എല്‍.കാര്‍ക്ക് സൗജന്യം 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ നോര്‍ക്ക റൂട്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന'മൊബൈല്‍ ഫോണ്‍ റിപ്പയറിങ്  ആന്‍ഡ് സര്‍വീസിങ്', 'ഫിനാന്‍ഷല്‍ അക്കൗണ്ടിങ് പാക്കേജ്', 'കംപൂട്ടര്‍ ഹാര്‍ഡ്‌വേര്‍  മെയ്ന്റനന്‍സ് ആന്‍ഡ് ബേസിക് നെറ്റ്വര്‍ക്കിങ്' കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ നവംബര്‍ 10-വരെ സ്വീകരിക്കും. പ്രവേശനം നേടുന്നവര്‍ കോഴ്സ് ഫീസിന്റെ 20 ശതമാനം അടച്ചാല്‍ മതി. പട്ടികജാതി-ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് പ്രവേശനം സൗജന്യമാണ്. അപേക്ഷാഫോമും വിശദവിവരങ്ങളും ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് ഉപകേന്ദ്രം , നൂറണി, പാലക്കാട്-14 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491-2527425. 
 

date