Skip to main content

ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി

    സംസ്ഥാന തൊഴില്‍ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ  മീഞ്ച ഗ്രാമപഞ്ചായത്തിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും  ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  ഷംഷാദ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സുന്ദരി ആര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം  ഹേമലത സുധാകര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) കെ മാധവന്‍, അസി. ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.  റിട്ടയേര്‍ഡ് ആര്‍മി എഡ്യുക്കേഷണല്‍ ഇന്‍സ്‌പെക്ടര്‍ പി കരുണാകരന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. 150 ലധികം  ഇതര സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
 

date