Skip to main content

ഗവ. വനിതാ കോളജില്‍ 'ശാസ്ത്രയാന്‍' പ്രദര്‍ശനം നാളെ തുടങ്ങും     

റൂസ-കേരള സംസ്ഥാന പ്രൊജക്ട് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ സംഘടിപ്പിക്കുന്നു. ഓപണ്‍ ഹൗസ് മാതൃകയില്‍ വിവിധ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, ക്വിസ് മത്സരങ്ങള്‍, കലാ കായിക സാംസ്‌കാരിക പരിപാടികള്‍, ശാസ്ത്ര പരീക്ഷണ പ്രദര്‍ശനങ്ങള്‍, സാഹിത്യ സൃഷ്ടികളുടെ പ്രദര്‍ശനം, കൃത്രിമക്കാല്‍ നിര്‍മാണ, വിതരണ ക്യാമ്പ്, ആസ്‌ട്രോണമി ശില്‍പശാല, വാന നിരീക്ഷണ ക്യാമ്പ്, ചരിത്ര മ്യൂസിയ പ്രദര്‍ശനം, സ്റ്റാമ്പ്, നാണയ പ്രദര്‍ശനം, പ്രകൃതി പഠന ക്ലാസ് തുടങ്ങിയവ ഒരുക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയുള്ള പ്രദര്‍ശനം സൗജന്യമാണ്.
 

date