Skip to main content

അവയവദാനം : ബോധവത്കരണവും സമ്മതപത്ര സമര്‍പ്പണവും  പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  പ്രവര്‍ത്തനം മാതൃകയാകുന്നു

 

     കൊച്ചി: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തുളള ചൂഷണം അവസാനിപ്പിക്കുന്നതിനും വിപുലമായ  ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ നടക്കുന്നു. അവയവദാന ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. കോട്ടുവളളി ഗ്രാപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി, വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍, സെക്രട്ടറി സി.ജി.കമലാകാന്ത പൈ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രശ്മി, വനിതാ ക്ഷേമ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍, കോട്ടുവളളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോബി എന്നിവര്‍ പങ്കെടുത്തു.

അഡ്വ.യേശുദാസ് പറപ്പിളളിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും സുഹൃത്തുക്കളും മരണാനന്തരം അവയവദാനത്തിനുള്ള  സമ്മതപത്രം കൊച്ചി മെഡിക്കല്‍ കോളേജില്‍ ഇതിനകം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് രണ്ട്, ഏഴ്, 11 തീയതികളില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ അവയവദാന സമ്മതപത്രം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കും.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവളളി എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഒരു മാസത്തിനു മുമ്പ് വിപുലമായ സംഘാടകസമിതി യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടാണ്് അവയവദാന ബോധവത്കരണപരിപാടിക്ക് തുടക്കമായത്.

date