Skip to main content

കാഴ്ച വെല്ലുവിളിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള  ലാപ്‌ടോപ്പ് പദ്ധതിയില്‍ അപേക്ഷിക്കാം

 

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന, 40 ശതമാനത്തിനു മുകളില്‍ കാഴ്ച വെല്ലുവിളി നേരിടുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി തുടങ്ങിയ കോഴ്‌സുകളും മറ്റ് സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോറം www.hpwc.kerala.gov.in എന്ന വിലാസത്തില്‍ ആപ്ലിക്കേഷന്‍ ഓഫ് ലാപ്‌ടോപ്പ് ഫോര്‍ വിഷ്വലി ഇംപേര്‍ഡ് എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.  ഫോറത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ച് പൂരിപ്പിച്ച് സൂചനയിലെ രേഖകള്‍  ഉള്‍പ്പെടുത്തി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.  ഫോണ്‍ : 0471 - 2347768, 0471  2347152, 0471 - 2347153, 0471 -2347156, 9544286928.

പി.എന്‍.എക്‌സ്.744/18

date