Skip to main content

ഫോട്ടോഗ്രാഫര്‍ - കരാര്‍ നിയമനം

 

ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഫോട്ടോ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുന്നതിന് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യവും  സ്വന്തമായി സ്റ്റുഡിയോയും ക്യാമറയും ഉണ്ടായിരിക്കണം .  മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് അഞ്ചിന് തന്നെ  ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം . ഫോണ്‍ - 0483-2734387. 

date