Skip to main content

അഖിലേന്ത്യാ ക്വിസ് മല്‍സരം

തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് അനുബന്ധ പ്രക്രിയകള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്  കമ്മീഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം.

ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളില്‍ നവംബര്‍ 10ന് മത്സരം നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ തെരഞ്ഞെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ അന്നേ ദിവസം മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം.

ഫോണ്‍- തലശ്ശേരി: 9446658913, കണ്ണൂര്‍: 9947838198, തളിപ്പറമ്പ്: 9497528130, ഇരിട്ടി: 9446166834.

പി എന്‍ സി/4245/2017

date