Skip to main content

സന്‍സദ് ആദര്‍ശ് ഗ്രാം സമ്പൂര്‍ണ്ണ പദ്ധതിരേഖ ജനുവരിയില്‍ പൂര്‍ത്തീകരിക്കും

കൊച്ചി: പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജനയുടെ കീഴില്‍ ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായുള്ള പദ്ധതിരേഖ 2018 ജനുവരി 31-നു മുമ്പ്് തയാറാക്കുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. പി എം പൂണിയ അറിയിച്ചു.

അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, എഐസിടിഇ ഡയറക്ടര്‍ രമേഷ് ഉണ്ണികൃഷ്ണന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗ്രാമം ദത്തെടുക്കല്‍ പരിപാടിയുടെ ഭാഗമായി നടന്ന പ്രാഥമിക സര്‍വ്വേയില്‍ പങ്കെടുത്ത 23 സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഡോ. പി എം പൂണിയ സമ്മാനിച്ചു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയില്‍ എഐസിടിഇയുടെ മുഖ്യ പങ്കാളിയായ നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന്‍ ജോസഫ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. നിസാം റഹ്മാന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍ ആദരിച്ചു.

 
ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയുടെ ആദ്യഘട്ടമായി 150 മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ 17,18,19 തിയതികളില്‍ ആലപ്പുഴ ശ്രീബുദ്ധ എഞ്ചിനീയറീംഗ് കോളേജില്‍ നടത്തുമെന്ന് എഐസിറ്റിഇ ഡയറക്റ്റര്‍ ഡോ. രമേഷ് ഉണികൃഷ്ണന്‍ അറിയിച്ചു.

date