Skip to main content

സൗത്ത് മൂലംങ്കുഴി അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 23-ാം ഡിവിഷനിലെ സൗത്ത് മൂലംങ്കുഴി അംഗന്‍വാടി കെട്ടിടം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബു അധ്യക്ഷത വഹിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍ റോസ് മേരി സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗ്രേസി ജോസഫ്, ഷൈനി മാത്യൂ കൗണ്‍സിലര്‍മാരായ ബിന്ദുലെവിന്‍, ജയന്തി പ്രേംനാഥ്, ഹേമ പ്രഹ്‌ളാദന്‍, എലിസബത്ത് ടീച്ചര്‍, ഷീബാലാല്‍, പ്രീതി.കെ.എച്ച്, സനീഷ എന്നിവര്‍ പങ്കെടുത്തു.

date