Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ (നവംബര്‍ 10 )

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ 10 ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഒരു സ്വാശ്രയ കോളേജില്‍ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേക്ക് മാറ്റം അനുവദിക്കില്ല.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദിഷ്ട ഫീസ് അടയ്ക്കണം.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ 13 ന് വൈകുന്നേരം അഞ്ച് മണിയ്ക്കകം പ്രവേശനം നേടണം.

പി.എന്‍.എക്‌സ്.4778/17

date