Skip to main content

ഇലക്ട്രിക്ക് തൂണുകളില്‍ നിന്ന് കൊടികളും തോരണങ്ങളും നീക്കം ചെയ്യണം -ജില്ലാ കലക്ടര്‍

കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലും വൈദ്യുതി ലൈനുകള്‍ക്കും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും സമീപത്തും സ്ഥാപിച്ച ബാനറുകളും കൊടികളും തോരണങ്ങളും മാര്‍ച്ച് 21നകം നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.    രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടി തോരണങ്ങളും ബാനറുകളും ബോര്‍ഡുകളും മറ്റും സ്വന്തം ഉത്തരവാദിത്വത്തില്‍ അഴിച്ചുമാറ്റണം.  കൂടാതെ ഉത്സവ ഘോഷയാത്രകളിലും മറ്റും വലിയ കോലങ്ങള്‍, കട്ടൗട്ടുകള്‍ എന്നിവ എഴുന്നള്ളിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ രേഖാമൂലം വിവരം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date