Skip to main content

110 കെ.വി ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തിക്ക് അനുമതി

വൈദ്യുതി മേഖലയിലെ പ്രസരണ നഷ്ടം കുറച്ച് വിതരണ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി കൃത്യമായ വോള്‍ട്ടേ്ജില്‍ ലഭ്യമാക്കുന്നതിനു വേണ്ടി കേരള സ്റ്റേറ്റ് ഇല്ക്രിസിറ്റി ബോര്ഡ്ട ലിമിറ്റഡിന്റൊ ഉടമസ്ഥതയില്‍ നിലവിലുള്ള അരീക്കോട് മുതല്‍ കീഴിശ്ശേരി വരെയും, കീഴിശ്ശേരി മുതല്‍ നല്ലളം വരെയുമുള്ള 110 കെ വി ലൈനുകളുടെ ശേഷി വര്‍ധി പ്പിക്കുന്ന പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള ടവറും ലൈനും മാറ്റിസ്ഥാപിക്കുവാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും  വേണ്ടി ഇലക്ട്രിക്‌സിറ്റി ബോര്ഡ് ഉദ്യോഗസ്ഥരോ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റ് വ്യക്തികളോ ഭൂമി ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ കൂടി  കൃത്യനിര്‍വ്വഹണത്തിനായി ഏതു സമയത്തും പ്രവേശിക്കുന്നതാണ്. ജോലി ചെയ്യുന്നതില്‍ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.  ജില്ലയിലെ അരീക്കോട്, ചീക്കോട്,ചെറുകാവ്, കുഴിമണ്ണ, കിഴിശ്ശേരി, കിഴുപറമ്പ്, മുതുവല്ലൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, വാഴയൂര്‍, പെരുമണ്ണ തുടങ്ങിയ വില്ലേജുകളിലാണ് പ്രവൃത്തി നടക്കുന്നത്.

 

date