Skip to main content

അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സത്രീകളെ സഹായിക്കാന്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ ഇന്ന് മുതല്‍.

 

പൊതുസ്ഥലത്തും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും അതിക്രമങ്ങള്‍ക്ക് വിധേയമാവുന്ന സത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് ഇന്ന് (മാര്‍ച്ച് എട്ടു) മുതല്‍ ജില്ലയില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കും. ഒരു കുട കീഴില്‍ സ്ത്രീകളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് സൗജന്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പെരിന്തല്‍മണ്ണയില്‍ തഹസില്‍ദാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ സെന്റര്‍  പ്രവര്‍ത്തിക്കുന്നത്. സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
മഞ്ചേരിയിലുള്ള പി.സരോജിനിയമ്മ സ്മാരക മഹിളാ സമാജത്തെയാണ് പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയായി നിയോഗിച്ചിരിക്കുന്നത്. ഡോക്ടര്‍, വക്കില്‍, കൗണ്‍സിലര്‍, പോലീസ് ഓഫിസര്‍, സെക്യൂരിറ്റി എന്നിവയുടെ സൗജന്യ സേവനം  ഈ സ്ഥാപനത്തില്‍ മുഴുവന്‍ സമയവും ലഭ്യമാവും.

 

date