Skip to main content

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് പദ്ധതി അംഗത്വം : മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

 

മത്സ്യഫെഡ് 2018-19 നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് പദ്ധതി പരിരക്ഷ 10 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു.  അപകട മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും.  ഈ പദ്ധതിയില്‍ ആളൊന്നിന് 376 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31 വരെ അംഗങ്ങളാകാം.  മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസുകളില്‍ നിന്നും ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും, പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ലഭിക്കും.

പി.എന്‍.എക്‌സ്.867/18

date