Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍, സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് പ്രോസസ് ഓട്ടോമേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (3 മാസം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജിസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ അന്‍ഡ് ലിനക്‌സ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13.

കൂടുതല്‍ വിവരം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഗവണ്‍മെന്റ് ഐടിഐ, ചെന്നീര്‍ക്കര, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 8606139232, 8075759481.       

(പിഎന്‍പി 3015/17)

date