Skip to main content

പി.എസ്.സി വെരിഫിക്കേഷന്‍ ഇന്ന് (മാര്‍ച്ച് 14)

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 414/2016) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന് ഹാജരാകാന്‍ എസ്.എം.എസ്., പ്രൊഫൈല്‍ മെസേജ് എന്നിവ വഴി നിര്‍ദ്ദേശം നല്‍കിയിട്ടും ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്ന് (മാര്‍ച്ച് 14) വണ്‍ടൈം വെരിഫിക്കേഷന് ഒരു അവസരം കൂടി നല്‍കും.  ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഈ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെരിഫിക്കേഷന് രാവിലെ 9 ന് സിവില്‍ സ്റ്റേഷനിലുള്ള കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.  അല്ലാത്തപക്ഷം ഇത് സംബന്ധിച്ച് ഇനിയൊരറിയിപ്പ്  കൂടാതെ അപേക്ഷകള്‍ നിരുപാധികം നിരസിക്കും.

 പി.എന്‍.എക്‌സ്.928/18

date