Skip to main content

യൂത്ത്‌കോണ്‍കോഡിന്റെ ഭാഗമായി ആര്‍ട്ട് ഡി ടൂര്‍

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍കോര്‍ഡിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ആര്‍ട്ട് ഡി ടൂര്‍ സംഘടിപ്പിക്കും.  ഇതിന്റെ ഭാഗമായി അഭിനയം, സംഗീതം, ബാന്റ്, ചിത്രകല തുടങ്ങിയ മേഖലകളിലെ കലാകാരന്‍മാര്‍ അടങ്ങിയ കലാ സംഘം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.  ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന പര്യടനം മെയ് 15 ന് സമാപിക്കും.  സംഘത്തില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ള 15 നും 35 നും ഇടയ്ക്ക് പ്രായമുള്ളവര്‍ പ്രസ്തുത മേഖലകളിലുള്ള പ്രാവീണ്യം, വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ ബയോഡേറ്റ മാര്‍ച്ച് 23 നകം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിലോ ksywb@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക് 0471-2733139 എന്ന നമ്പരില്‍ ബന്ധപ്പെടുക.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന ക്യാമ്പിലും 14 ദിവസം നീളുന്ന പര്യടനത്തിലും പങ്കെടുക്കണം. 

പി.എന്‍.എക്‌സ്.934/18

date