Skip to main content

ഹരിതകേരളം മിഷന്‍ ശില്‍പശാലയ്ക്ക് തുടക്കമായി

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിത മിഷന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ തുടക്കമായി. ഉദ്ഘാടന സെഷനില്‍ ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമ, ഹരിതകേരളം മിഷന്‍ കണ്‍സല്‍ട്ടന്റുമാരായ എന്‍. ജഗജീവന്‍,  ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ഡയറക്ടര്‍ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. അഞ്ച് ഉദ്യോഗസ്ഥരും അഞ്ച് സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഓരോ ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.   വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ രണ്ടു ദിവസങ്ങളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 

ഹരിത പെരുമാറ്റ ചട്ടത്തെക്കുറിച്ചും അത് നടപ്പാക്കുന്ന രീതിശാസ്ത്രത്തെക്കുറിച്ചും വിശദമാക്കുന്ന സമഗ്ര പരിശീലനമാണ് ശില്‍പശാലയില്‍ നല്‍കുന്നത്. കിലയുടെ നേത്യത്വത്തില്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇന്ന് (മാര്‍ച്ച് 14) സമാപിക്കും.  

പി.എന്‍.എക്‌സ്.937/18

date