Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തില്‍ ഇന്ന്  

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  സംസ്ഥാന ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെ നവംബര്‍ 13 വരെ  കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. 

കല്‍പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച  ലാല്‍ഗുഡി.ജി.ജയരാമന്‍ നഗറില്‍  ഇന്ന് (നവംബര്‍ 10) ശ്യാമശാസ്ത്രി ദിനത്തില്‍ വൈകീട്ട് അഞ്ചിന് എം.മുത്തുകൃഷ്ണന്റെ സംഗീത കച്ചേരിക്ക് ഗോകുല്‍.വി.എസ്.ആലംകോട് (വയലിന്‍), യധുകുല്‍ മുരളീധരന്‍ (മൃദംഗം) .

ഏഴിന് ഒ.എസ്.ത്യാഗരാജന്റെ സംഗീത കച്ചേരി. മുല്ലൈവാസല്‍ ഡോ.ജി.ചന്ദ്രമൗലി (വയലിന്‍), കോട്ടയം.ജി.സന്തോഷ്‌കുമാര്‍ (മൃദംഗം), പി.എല്‍.സുധീര്‍ (ഘടം).(ലോഗോ സഹിതം)
 

date