Skip to main content

കര്‍ണ്ണാടക സംഗീത മത്സര വിജയികള്‍ക്കുളള സമ്മാനവിതരണം 13ന് 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ നാല്, അഞ്ച് തിയതികളില്‍ പാലക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടന്ന കര്‍ണ്ണാടക സംഗീത മത്സരത്തിലെ  വിജയികളെ പ്രഖ്യാപിച്ചു.

മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും നവംബര്‍ 13-ന് വൈകീട്ട് ആറിന് സംഗീതോത്സവത്തിന്റെ സമാപന പരിപാടിയില്‍ വിതരണം ചെയ്യും. വിജയികള്‍ സംഗീതോത്സവ വേദിയില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 

കല്‍പാത്തി സംഗീതോത്സവത്തിന്റെ ഭാഗമായി  വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രമണ്യഅയ്യരുടെ സ്മരണയ്ക്കായാണ് മത്സരം നടത്തിയത്. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് , പ്രോത്സഹന സമ്മാനം നേടിയവരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. 

വായ്പ്പാട്ട് : ജൂനിയര്‍
വി.ആദിത്യ ദേവ്, ശ്രീരഞ്ജിനി കൃഷ്ണന്‍ ,പി.ആര്‍ പാര്‍വ്വതി., എം. സുദര്‍ശന.        

    
വായ്പ്പാട്ട്   : സീനിയര്‍ ആണ്‍കുട്ടികള്‍ 
പി.എം.യദു, കൈലാസപതി ,എച്ച്.സായിപ്രസാദ്.     , ആര്‍.വി.കൗശിക്.  

   
വായ്പ്പാട്ട്   : സീനിയര്‍ പെണ്‍കുട്ടികള്‍
ഗായത്രി മേനോന്‍     , എം.എം.രാജലക്ഷ്മി  , ശിശിര ആര്‍.ശങ്കര്‍, എസ്.വര്‍ഷ.

            
വയലിന്‍  : ജൂനിയര്‍ 
ജി. അന്നപൂര്‍ണ്ണി, വി.ജി.ദീക്ഷിത്,എം.പി.അര്‍ഷാദേവി.        

വയലിന്‍  : സീനിയര്‍ 
 കൈലാസപതി , എച്ച് .സായിപ്രസാദ്, ശിശിര.ആര്‍.ശങ്കര്‍      

             :    
മൃദംഗം  : ജൂനിയര്‍
സി.വി.ബലരാമന്‍ ,ജി. ആദിത്യന്‍, ജി.ഗൗതംകൃഷ്ണ    

മൃദംഗം  : സീനിയര്‍ 
 എസ.് നിഖിലേഷ്.    , എച്ച്.സായിപ്രസാദ് , ആര്‍.ഹരിശങ്കര്‍.     

വീണ
എം.ഉണ്ണിമായ, ആര്‍.വി.കാര്‍ത്തിക് ,ആര്‍.വി. കൗശിക്.    
 

date