Skip to main content

പാംപെക്‌സ് സ്റ്റാംപ് പ്രദര്‍ശനം ജനുവരി 11,12ന്

ഭാരതീയ തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്-ഒറ്റപ്പാലം പോസ്റ്റല്‍ ഡിവിഷനുകള്‍ സംയുക്തമായി നടത്തുന്ന ജില്ലാതല സ്റ്റാംപ് പ്രദര്‍ശനം (പാംപെക്‌സ് 2018) ജനുവരി 11,12 തീയതികളില്‍ പാലക്കാട് കോര്‍ട്ട് റോഡിലുള്ള തൃപ്തി ഹാളില്‍ നടക്കുമെന്ന് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് കെ.അനില്‍ അറിയിച്ചു.

പ്രശസ്തരായ ഫിലാറ്റലിസ്റ്റുകളുടെ ക്ഷണിക്കപ്പെട്ട വിഭാഗവും മത്സര വിഭാഗവും സ്‌കൂള്‍ കുട്ടികളുടെ സീനിയര്‍-ജൂനിയര്‍ വിഭാഗവും പ്രദര്‍ശനത്തിലുണ്ടാവും. സ്‌കൂള്‍ കുട്ടികള്‍ക്കായി ഫിലാറ്റലി ക്വിസ് മത്സരം, പെയിന്റിങ് മത്സരം, ലെറ്റര്‍ റൈറ്റിങ് മത്സരം എന്നിവയും ജീവനക്കാരുടെ കലാപരിപാടികളുമുണ്ടാവും. 
 

date