Skip to main content

പ്ലേസ്‌മെന്റ് ഡ്രൈവ് 21ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 21 ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ബിൽഡിംഗിലെ ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോൺഫറൻസ് ഹാളിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എൽ ആന്റ് ടി ഫിനാൻസ്, പിഎൻബി മെറ്റ്‌ലൈഫ് സ്ഥാപനങ്ങളിലായി ഇൻഷുറൻസ് മാനേജർ, ഫീൽഡ് ഓഫീസർ തുടങ്ങിയ തസ്തികകളിലായി സംസ്ഥാനമൊട്ടാകെ 500 ഓളം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നതിന് അവസരമുണ്ട്. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മാർച്ച് 20 ഉച്ചയ്ക്ക് 12 ന് മുൻപായി 

http://bit.ly/2p9TyKb എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. ഫോൺ: 0471-2304577, 9159455118 

(ഓഫീസ് സമയത്ത്).

പി.എൻ.എക്‌സ്.967/18

date