Skip to main content

ക്വട്ടേഷന്‍/ലേല പരസ്യം

കൊച്ചി: എറണാകുളം ഡിറ്റിപിസിയുടെ കീഴിലുള്ള, എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പ്രവേശന കവാടത്തിനു സമീപം സ്ഥിതി ചെയ്യുന്ന  കഫറ്റേരിയ ഇപ്പോള്‍ എങ്ങിനെയാണോ ആ അവസ്ഥയില്‍' അടുത്ത മൂന്നു വര്‍ഷത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി ലൈസന്‍സ് അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  

നവംബര്‍ 21-ന്  ഉച്ചയ്ക്ക്   12 -ന്, എറണാകുളം  ഡിറ്റിപിസി ഓഫീസില്‍ നടത്തുന്ന        ക്വട്ടേഷനോടൊപ്പം പൊതുലേലവും  നടത്തും.    താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങള്‍  എന്നിവരില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  

ക്വട്ടേഷനുകള്‍  നവംബര്‍ 21-ന് 11  മണി വരെ  ഡി.റ്റി.പി.സി ഓഫിസില്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.റ്റി.പി.സി ഓഫിസുമായി ബന്ധപ്പെടുക. 0484 2367334.

date