Skip to main content

അതിജീവനം : അദ്ധ്യാപക പരിശീലനം തുടങ്ങി

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ലീഗല്‍ സര്‍വീസ് അതോറ്റിയും ചേര്‍ന്ന് കുളനട ബ്ലോക്കിലെ അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കമ്മ ടീച്ചര്‍ നിര്‍വ്വഹിച്ചു . പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷാ മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മെമ്പര്‍ ജോണ്‍ ജേക്കബ് , ലീഗല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഡ്വ.അജിത, ഷാന്‍ രമേശ് ഗോപന്‍, അഡ്വ.മുഹമ്മദ് അന്‍സാരി, എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അതിജീവനം പദ്ധതിയിലൂടെ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്ന കുട്ടികളെ കണ്ടെത്തി തുടര്‍ സേവനങ്ങള്‍ നല്‍കുക, അപകടകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളെ കണ്ടെത്തി സുരക്ഷ ഉറപ്പ് വരുത്തുക, കുട്ടികള്‍ക്ക് അന്തസ്സോടും അഭിമാനത്തോടും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
                                                    

date