Skip to main content

എം.എല്‍.എ ഫണ്ട്: സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് ഭരണാനുമതി     

എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് 4,83,210 രൂപ വിനിയോഗിച്ച് കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ സ്ഥാപിക്കുന്നതിനും ആറ് ലക്ഷം രൂപ വിനിയോഗിച്ച് കോടിയേരി നോര്‍ത്ത് തെരുവില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. സ്മാര്‍ട്ട് ക്ലാസ്‌റൂമിന് പുല്ല്യോട്ട് വെസ്റ്റ് എല്‍.പി സ്‌കൂള്‍, കതിരൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, പുല്ല്യോട്ട് ഗവ. എല്‍.പി സ്‌കൂള്‍, തരുവണത്തെരു യു.പി സ്‌കൂള്‍, കതിരൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍, അണിക്കാംപൊയില്‍ എല്‍.പി സ്‌കൂള്‍, വേറ്റുമ്മല്‍ മാപ്പിള എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക് 69,030 രൂപ വീതമാണ് അനുവദിക്കുക.
പി എന്‍ സി/500/2018 
 

date