Skip to main content

ഭൂട്ടാനിലും ജനകീയാസൂത്രണം

ഭൂട്ടാനില്‍ 2018 ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി കേരള മാതൃകയില്‍ ജനകീയാസൂത്രണ പദ്ധതിയായി നടപ്പിലാക്കാന്‍ ഭൂട്ടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.  ഇതിനുവേണ്ടി കില മുന്‍ ഡയറക്ടറും ഇപ്പോള്‍ ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവുമായ ഡോ.പി പി ബാലന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉപാധികളോടെ അംഗീകരിച്ചു.  ഇതു പ്രകാരം കേന്ദ്രവിഹിതമായി 50 ശതമാനം തുക എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും നല്‍കും.  എന്നാല്‍ വനിതാ സംവരണം വേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്.  പൊതുരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം പ്രകടമാണെന്നാണ് അവരുടെ വാദം.  ഇതുവരെ ക്ഷേമപദ്ധതികളുടെ മേല്‍നോട്ടം രാജാവിനായിരുന്നു.  ഇതിന് മാറ്റമുണ്ടാകും.  ഇത് പൂര്‍ണ്ണമായും പ്രാദേശിക ഗവണ്‍മെന്റുകളെ ഏല്‍പ്പിക്കാനാണ് തീരുമാനം.  പ്രാദേശിക ഗവണ്‍മെന്റുകളുടെ ശാക്തീകരണം ഭൂട്ടാനിലെ പ്രഖ്യാപിത ലക്ഷ്യമായ ആളോഹരി ആനന്ദം കൈവരിക്കുന്നതിന് കൂടുതല്‍ സഹായകമാകുമെന്ന് വിലയിരുത്തി.  തലസ്ഥാനമായ തിംബുവില്‍ നടന്ന യോഗത്തില്‍ ഭൂട്ടാന്‍ ആഭ്യന്തരകാര്യവകുപ്പ് മന്ത്രി ദവ ഗ്യാല്‍ഷന്‍ അധ്യക്ഷത വഹിച്ചു.  ഡോ.പി പി ബാലനെ ഭൂട്ടാന്‍ ദേശീയ ചിഹ്ന മാതൃക ഉപഹാരമായി നല്‍കി ചടങ്ങില്‍ മന്ത്രി ആദരിച്ചു.
പി എന്‍ സി/500/2018
 

date