Skip to main content

ജൈവവൈവിധ്യ സംരക്ഷണം: പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍

ജൈവവൈവിധ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ പരാതികള്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനെ യഥാസമയം അറിയിക്കുന്നതിനായി ബോര്‍ഡ് ടോള്‍ ഫ്രീ നമ്പര്‍ 1800 425 5383 ആരംഭിച്ചു.  പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ ബോര്‍ഡിന്റെ പ്രവൃത്തി സമയത്ത് (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ) ബന്ധപ്പെടാം. കൂടാതെ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിന് ബോര്‍ഡിന്റെ വെബ്‌സൈറ്റും (www.keralabiodiversity.org) സന്ദര്‍ശിക്കാം.
പി.എന്‍.എക്‌സ്.981/18

date