Skip to main content

ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും

    ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധിക്കാവുന്ന സ്ഥാപനങ്ങളെക്കുറിച്ചും തത്സമയത്ത് പാലിക്കേണ്ട നടപടികളെക്കുറിച്ചും ആരോഗ്യവകുപ്പ് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി  രാജീവ് സദാനന്ദന്‍ അറിയിച്ചു.  കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍  ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട്  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ആവശ്യമല്ലാത്ത സ്ഥാപനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തുകയും അതിനെ തുടര്‍ന്ന് ഉണ്ടായ ചില സംഭവങ്ങളും മുന്‍നിര്‍ത്തിയാണ് ആരോഗ്യ വകുപ്പ് പരിശോധന ആവശ്യമുളള സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ടെക്‌നോപാര്‍ക്കിലെ  സ്ഥാപനത്തില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന അവരുടെ പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.994/18

date