Skip to main content

മന്ത്രി എ.കെ ബാലന്‍ ഇന്ന് ജില്ലയില്‍ 

 

 നിയമ-സാംസ്കാരിക -പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10-ന്  ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ കേരള പബ്ലിക്ക് സര്‍വീസ് കമീഷന്‍ പാലക്കാട് ജില്ലാ ഓഫീസ് കെട്ടിടം ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും. 11-ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയാസൂത്രണം പദ്ധതിയുടെ വികസനസെമിനാര്‍ ഉദ്ഘാടനം നടക്കും. സര്‍ക്കാറിന്‍റെ നവകേരളമിഷന്‍ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുളളതാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസനസെമിനാര്‍. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. 
2.30 ന് ഗവ. നഴ്സിങ്ങ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം, വൈകീട്ട്  മൂന്നിന് തെരുവ് .ജി.എല്‍.പി സ്ക്കൂളില്‍ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലെ എസ്.സി ഫണ്ട് പ്രകാരം  പട്ടികജാതി വിഭാഗക്കാരായ വൃദ്ധര്‍ക്ക് കട്ടില്‍, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ഫര്‍ണീച്ചര്‍ എന്നിവയുടെ വിതരണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നാലിന് പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കണക്കന്നൂര്‍ കുതിര പറമ്പ് കോളനിയില്‍ ഒരു കോടിയുടെ വികസന പദ്ധതി നിര്‍മാണോദ്ഘാടനം കുതിരംപറമ്പ് വൃദ്ധവിശ്രമകേന്ദ്രത്തില്‍ നിര്‍വഹിക്കും. ഇരു പരിപാടികളിലും പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ ഇസ്മയില്‍ അധ്യക്ഷനാകും.  അഞ്ചിന് മണപ്പാടം നാരായണവിലാസം എല്‍.പി സ്ക്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യും.

date