Skip to main content

കൊഴിഞാമ്പാറ ഗവ. ആശുപത്രിയില്‍ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 

കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒ.പി. കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 17) വൈകിട്ട് അഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  നിര്‍വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പിന്നാക്ക മേഖല വികസന ഫണ്ട് ഉപയോഗിച്ച്  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. 67.54 ലക്ഷം ചെലവിട്ടാണ് കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധുരി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. മുരുകദാസ്, കെ. ചിന്നസ്വാമി, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബബിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി. റീത്ത, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ വരുന്നതോടെ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിളളി പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗകര്യപ്രദമാവും. 
    കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഫാര്‍മസി, സ്റ്റോര്‍, കാത്തിരുപ്പ് കേന്ദ്രം, ഒ.പി കൗണ്ടര്‍, ഇഞ്ചക്ഷന്‍ റൂം, മെഡിക്കല്‍ റിക്കോഡ് റൂം, നഴ്സിങ്ങ് സൂപ്രണ്ട് എന്നിവയാണ് ഒ.പി ബ്ലോക്കില്‍ സജ്ജീകരിക്കുന്നത്.

date