Skip to main content

.ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം മന്ത്രി കെ. കെ. ശൈലജ   ഇന്ന് ഉദ്ഘാടനം ചെയ്യും

 

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ( മാര്‍ച്ച് 17 ) വൈകിട്ട് നാലിന് ആരോഗ്യ - സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ  ഉദ്ഘാടനം ചെയ്യും. 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒഴലപ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. രോഗീ സൗഹൃദ ആശുപത്രി സംവിധാനത്തിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നത്.  കൂടാതെ ഒ.പി., ലാബ്, ഫാര്‍മസി, ഫീല്‍ഡ്തല  പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും.
കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധുരി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുരുകദാസ്, ചിന്നസ്വാമി, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുളന്തൈ തെരേസ, ഡി.എം.ഒ. ഡോ: കെ.പി. റീത്ത, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ ഉച്ച വരെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒ.പി വിഭാഗം വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കും. ഒബ്സര്‍വേഷന്‍ സൗകര്യവുമുണ്ടാകും. കൂടുതല്‍ ഡോക്ടര്‍മാര്‍, , സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കും.  ഇമ്മ്യൂണൈസേഷന്‍ റൂം, നിലവിലെ ലാബില്‍ കൂടുതല്‍ സൗകര്യങ്ങള്‍, സ്ക്രീനിങ്ങ് സെന്‍റര്‍, സ്ത്രീകള്‍ക്കും  പുരുഷന്‍മാര്‍ക്കും ഭിന്നശേഷിയുളളവര്‍ക്കും പ്രത്യേക ടോയ്ലെറ്റ് സംവിധാനം, ബോധവത്കരണ ബോര്‍ഡുകള്‍, ആധുനിക ഇരിപ്പിടങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 
    20 വീടിന് ഒരു വൊളന്‍റിയര്‍ എന്ന കണക്കില്‍ ആരോഗ്യസേനയും രൂപവത്കരിച്ചിട്ടുണ്ട്.  ജീവിതശൈലി രോഗങ്ങളുളളവരെ കണ്ടെത്തി ആരോഗ്യ വകുപ്പിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പൊതു ജനങ്ങളില്‍ നിന്നു തന്നെയാണ് വൊളന്‍റിയര്‍മാരെ തെരഞ്ഞെടുത്തത്. ഇതിനായ് സബ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച് എല്ലാ ചൊവ്വാഴ്ചയും ജീവിതശൈലി രോ

date