Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് (എസ്.സി.ഇ.ആര്‍.ടി., കേരള) ഹിസ്റ്ററി, കെമിസ്ട്രി, ഹിന്ദി, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ എന്‍.ഒ.സി. സഹിതം ഏപ്രില്‍ 13 ന് മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.  അഭിമുഖം നടത്തിയായിരിക്കും നിയമനം. വിശദവിവരങ്ങള്‍ക്ക്: www.scert.kerala.gov.in
പി.എന്‍.എക്‌സ്.1007/18

date